ഓമനത്തിങ്കള്‍ക്കിടാവോ

0 comments
ഓമനത്തിങ്കള്‍ക്കിടാവോ

ഓമനത്തിങ്കള്‍ക്കിടാവോ  നല്ല കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ  പരി പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ  ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ  മൃദു പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍ കിടാവോ  ശോഭ കൊള്ളുന്നൊരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ  പര മേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ  എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ

വാത്സല്യരത്നത്തെ വയ്പാന്‍  മമ വാച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിയ്ക്കു വച്ചോരമൃതോ  കൂരി രുട്ടത്തു വെച്ച വിളക്കോ

കീര്‍ത്തിലതയ്ക്കുള്ള വിത്തോ  എന്നും കേടുവരാതുള്ള മുത്തോ

ആര്‍ത്തിതിമിരം കളവാന്‍  ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ

സൂക്തിയില്‍ കണ്ട പൊരുളോ  അതി സൂക്ഷ്മമാം വീണാരവമോ

വമ്പിച്ച സന്തോഷവല്ലി  തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലി

പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ  നാവി ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ

കസ്തൂരി തന്റെ മണമോ  നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ

പൂമണമേറ്റൊരു കാറ്റോ  ഏറ്റം പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ

കാച്ചിക്കുറുക്കിയ പാലോ  നല്ല ഗന്ധമെഴും പനിനീരോ

നന്മ വിളയും നിലമോ  ബഹു ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ

ദാഹം കളയും ജലമോ  മാര്‍ഗ്ഗ ഖേദം കളയും തണലോ

വാടാത്ത മല്ലികപ്പൂവോ  ഞാനും തേടിവെച്ചുള്ള ധനമോ

കണ്ണിന്നു നല്ല കണിയോ  മമ കൈവന്ന ചിന്താമണിയോ

ലാവണ്യപുണ്യനദിയോ  ഉണ്ണി ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ

ലക്ഷ്മീഭഗവതി തന്റെ  തിരു നെറ്റിമേലിട്ട കുറിയോ

എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ  പാരി ലിങ്ങനെ വേഷം ധരിച്ചോ

പദ്മനാഭന്‍ തന്‍ കൃപയോ ഇനി ഭാഗ്യം വരുന്ന വഴി

ഇരയിമ്മതമ്പി – താരാട്ടു പാട്ട്

LEAVE A RESPONSE

Leave a Reply

Your email address will not be published. Required fields are marked *

*

code

 • கந்தர் அலங்காரம்

  0 525

  அடல் அருணைத் திருக்கோபுரத்தே அந்த வா

  View more
 • Thirunallar

  1 1045

  The main deity of this temple is Dharbaranyeshwarar (Lord Shiva).  However the major attraction  o

  View more
 • Vallalar Temple,

  0 674

  Vallalar was mystic saint who lived in the 19th century. The saint experienced the Lord and the ligh

  View more
 • Cheraman Juma

  0 587

  Cheraman Juma Masjid is a 7th century mosque located in Kodungalloor,  Trissur district, Kerala. Th

  View more
 • சங்கராய சங்கராய

  0 529

  சங்கராய சங்கராய சங்கராய மங்களம் சங்

  View more

Monis Academy © Copyright 2015, All Rights Reserved

Designed By PREMIERINFO.IN